ഇത്തവണത്തെ എ ഐ സി സി സമ്മേളനം ന്യായപഥ്, സങ്കൽപ്പ്, സമർപ്പൺ, സംഘർഷ് എന്നീ ആശയങ്ങളെ മുൻനിർത്തിയായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ ഗുജറാത്തിൽ വെച്ചാണ് എഐസിസി സമ്മേളനം ചേരുക. 169 പേർ വിശാല പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ 1700ലധികം പേർ പങ്കെടുക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് ഡിസിസി പുനസംഘടന നടപടികൾ ആരംഭിച്ചുവെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഗുജറാത്തിൽ നിന്നും പുനസംഘടന ആരംഭിക്കും. എവിടെയൊക്കെ പുനസംഘടന വേണമോ അവിടെയെല്ലാം നടപ്പിലാക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ ചേർന്ന ഡിസിസി പ്രസിഡന്‍റുമാരുടെ യോഗത്തിന് ശേഷമാണ് കെ സി വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്.