Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഹമ്മദാബാദിൽ ഇന്ന് എഐസിസി സമ്മേളനം ചേരും

അഹമ്മദാബാദിൽ ഇന്ന് എഐസിസി സമ്മേളനം ചേരും

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് എഐസിസി സമ്മേളനം ചേരും. സബർമതി തീരത്ത് നടക്കുന്ന സമ്മേളനത്തിൽ 1700ഓളം നേതാക്കൾ പങ്കെടുക്കും. ഇന്നലെ ചേർന്ന പ്രവർത്തകസമിതി ചർച്ചയിൽ നിന്നും മാറ്റിനിർത്തിയ ഡിസിസി ശാക്തീകരണം സമ്മേളനത്തിൽ പ്രഖ്യാപിക്കുമോ എന്നതാണ് നിർണായകം.

വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം തുടങ്ങിയവയിലും വിദേശനയങ്ങളിലും കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശിക്കുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രമേയങ്ങൾ ഇന്നലെ എഐസിസിയുടെ വിശാല പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments