Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസര്‍വീസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കത്ത് :വിവിധ കേരള സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂണ്‍ ആദ്യ വാരത്തിലുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ച് ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലര്‍ അയച്ചു. അവധിക്കാലത്ത് നാടണയുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തുടര്‍ച്ചയായ സര്‍വീസ് റദ്ദാക്കലുകള്‍.


ജൂണ്‍ രണ്ട്, നാല്, ആറ് തിയതികളിലെ കോഴിക്കോട് – മസ്‌കത്ത് സര്‍വീസുകള്‍, ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് തിയതികളിലെ മസ്‌കത്ത് – കോഴിക്കോട് സര്‍വീസുകള്‍, ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തിയതികളിലെ കണ്ണൂര്‍ – മസ്‌കത്ത്, മസ്‌കത്ത് – കണ്ണൂര്‍ സര്‍വീസുകള്‍, ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തിയതികളിലെ തിരുവനന്തപുരം – മസ്‌കത്ത്, മസ്‌കത്ത് – തിരുവന്തപുരം സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

മേയ് 29, 31 തിയതികളിലെ കോഴിക്കോട് – മസ്‌കത്ത് സര്‍വീസുകളും മേയ് 30, ജൂണ്‍ ഒന്ന് തിയതികളിലെ മസ്‌കത്ത് – കോഴിക്കോട് സര്‍വീസുകളും നേരത്തെ റദ്ദാക്കിയിരുന്നു. മേയ് 30നുള്ള തിരുവനന്തപുരം – മസ്‌കത്ത്, മസ്‌കത്ത് – തിരുവനന്തപുരം സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments