ന്യൂഡൽഹി : ദുബായിൽനിന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട കണ്ടെത്തി. സീറ്റിനടിയിലെ പോക്കറ്റിൽ നിന്നു ബുള്ളറ്റ് അടക്കമുള്ള കാട്രിജ് കണ്ടെത്തിയതായി എയർ ഇന്ത്യ തന്നെയാണു വെളിപ്പെടുത്തിയത്. പൊലീസിനു പരാതി നൽകിയതായും അറിയിച്ചു. കഴിഞ്ഞമാസം 27നാണ് സംഭവം.
ഇന്ത്യയിലെ അഞ്ഞൂറോളം ആഭ്യന്തര, വിദേശ വിമാനസർവീസുകൾക്കു കഴിഞ്ഞ ആഴ്ചകളിലായി വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സുരക്ഷാവീഴ്ച കൂടി റിപ്പോർട്ട് ചെയ്തത്. എയർപോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.