മസ്‌കത്ത്: യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഉച്ചക്ക് 12 ന് മസ്‌കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട ഐഎക്‌സ് 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുറൈമി അടക്കം ഒമാന്റെ ഉൾപ്രദേശങ്ങളിൽനിന്ന് പുലർച്ചെ പുറപ്പെട്ട് നേരത്തെ വിമാനത്താവളത്തിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ പലരും.
ഷാർജയിൽനിന്ന് വിമാനം വരാൻ വൈകിയതാണ് മസ്‌കത്തിൽനിന്ന് യാത്ര തിരിക്കാൻ താമസിച്ചത് എന്നാണ് യാത്രക്കരെ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറയിച്ചത്. വിമാനം ഒരുമണിക്കൂർ താമസിച്ച് ഒരുമണിക്ക് പുറപ്പെടമെന്നായിരുന്നു ആദ്യം യാത്രക്കാർക്ക് ലഭിച്ച അറിയിപ്പ്. പിന്നീട് ഇത് 2.30 ലേക്ക് മാറ്റി. ഒടുവിൽ 4.20ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും അഞ്ച് മണിയോടുത്താണ് പുറപ്പെട്ടത്.