Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ലയനം വേഗത്തിലാക്കി

എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ലയനം വേഗത്തിലാക്കി

ന്യൂഡൽഹി : ചെലവു കുറഞ്ഞ വിമാനയാത്ര ഒരുക്കുന്ന അനുബന്ധ എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ലയനം നിർണായകഘട്ടം പൂർത്തിയാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ്. ലയന നടപടികളുടെ ഭാഗമായി ഇരു എയർലൈനുകൾക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനവും സംയോജിത വെബ്സൈറ്റും നിലവിൽ വന്നു. ഇതോടൊപ്പം സാമൂഹികമാധ്യമങ്ങളിലും ഉപഭോക്ത്യ സേവന മേഖലയിലും ഈ എയർലൈനുകൾക്ക് ഏകീകൃത സംവിധാനമാകും ഇനി മുതൽ ഉണ്ടാകുക.

പ്രധാനമായും എയർഏഷ്യ ഇന്ത്യയുടെ പേരിലുള്ള സംവിധാനങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന രീതിയിലാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി മുതൽ airindiaexpress.com എന്ന വെബ്സൈറ്റിലാകും ലഭ്യമാകുക.

എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്ത് ഉപകമ്പനിയാക്കിയതിന് അഞ്ചു മാസവും, ഇരു എയർലൈനുകളും ഒറ്റ സിഇഒയുടെ നിയന്ത്രണത്തിലേക്കു മാറ്റി മൂന്നു മാസവും പിന്നിടുന്നതിനിടെയാണ് ലയന നടപടികളിലെ ഈ നിർണായക ഘട്ടം പൂർത്തിയായത്. ലയന നടപടികളിലെ മറ്റ് ഘട്ടങ്ങളും വരും മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപ്ബെൽ വിൽസൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിൽ 19 സ്ഥലങ്ങളിലേക്കാണ് എയർഏഷ്യ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 രാജ്യാന്തര ഇടങ്ങളിലേക്കുള്ള സർവീസുകളും നടത്തിവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments