മുംബൈ: വിമാനങ്ങളിലെ സുരക്ഷാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഇന്ത്യ നടത്തിയ സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒരു ജീവനക്കാരൻ തന്നെ സ്വമേധയാ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിസിഎ അറിയിച്ചു.
സുപ്രധാനമായ ചില ദീർഘദൂര റൂട്ടുകളിലെ വിമാനങ്ങളിലെ സുരക്ഷാലംഘനമാണ് ജീവനക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ അന്വേഷണം നടത്തി എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.