ന്യൂഡൽഹി: രണ്ട് വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ. മുംബൈയിൽ നിന്ന് പോയ രണ്ട് വിമാനങ്ങളാണ് തിരിച്ചു വിളിച്ചത്. മുംബൈയിൽ നിന്ന് ലണ്ടനിലേയ്ക്കും(aic129) ന്യൂയോർക്കിലേയ്ക്കും(aic119) പോയ വിമാനങ്ങൾ മുംബൈയിലേയ്ക്ക് മടങ്ങുന്നു എന്നാണ് റിപ്പോർട്ട്. രണ്ടും എയർ ഇന്ത്യ വിമാനങ്ങളാണ്. തിരിച്ചു വിളിച്ചതിന്റെ കാരണം ഇതുവരെ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം. വിമാനങ്ങൾ ഇറാന്റെ വ്യോമമേഖല വഴി കടന്നുപോകാൻ സാധ്യതയുള്ളതിനാലാവാം തിരിച്ചു വിളിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വെളുപ്പിന് ഇറാന്റെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
രണ്ട് വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ
RELATED ARTICLES



