യുകെ ഉൾപ്പെടെ യൂറോപ്പിലെ അഞ്ച് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ വൻ കിഴിവ് വാഗ്ദാനം ചെയ്ത് എയർഇന്ത്യ. കോപ്പൻഹേഗൻ (ഡെൻമാർക്ക്), ലണ്ടൻ ഹീത്രൂ (യുകെ), മിലാൻ (ഇറ്റലി), പാരീസ് (ഫ്രാൻസ്), വിയന്ന (ഓസ്ട്രിയ) എന്നിവിടങ്ങളിലേക്ക് 40000 രൂപയുണ്ടെങ്കിൽ പോയി വരാം എന്നാണ് എയർ ഇന്ത്യ പറയുന്നത്. വൺ വേ മാത്രം തെരഞ്ഞെടുക്കുകയാണെങ്കിൽ 25000 രൂപയാണ് നിരക്ക് എന്ന് കമ്പനി ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.ഒക്ടോബർ 14 വരെ സ്പെഷ്യൽ ഫെയർ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.