Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎയ​ർ ഇ​ന്ത്യ എ​ക്സ്പ്രസ് ഡിസംബർ 6-ന്‌ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ​ർ​വി​സ് റദ്ദാക്കി

എയ​ർ ഇ​ന്ത്യ എ​ക്സ്പ്രസ് ഡിസംബർ 6-ന്‌ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ​ർ​വി​സ് റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം ആ​റി​ന് (ഡിസംബർ-6, 2023) പുറപ്പെടേണ്ട കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ വീ​ണ്ടും സ​ർ​വി​സ് റ​ദ്ദാക്കി. പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന. ഈ ​തീ​യ​തി​ക​ൾ​ക്കു​പ​ക​രം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ക​രം സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ​യാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കൃ​ത്യ​മാ​യ സ​ർ​വി​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഈ​യാ​ഴ്ച ര​ണ്ടാ​മ​ത്തെ ഷെ​ഡ്യൂ​ൾ മാ​റ്റം. ന​വം​ബ​ർ 30, ഡി​സം​ബ​ർ എ​ഴ് തീ​യ​തി​ക​ളി​ൽ കു​വൈ​ത്തി​ൽ നി​ന്നു​ള്ള ക​ണ്ണൂ​ർ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്

Join Telegram Group
സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. സീ​സ​ൺ സ​മ​യ​ത്ത് ടി​ക്ക​റ്റി​ന് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ളി​ൽ നി​ര​വ​ധി പേ​ർ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പേ ചെ​റി​യ നി​ര​ക്കി​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. റ​ദ്ദാ​ക്കി​യ​വ​ർ​ക്ക് മു​ഴു​വ​ൻ റീ​ഫ​ണ്ട് ല​ഭി​ക്കു​മെ​ങ്കി​ലും അ​ന്നേ ദി​വ​സം മ​റ്റൊ​രു വി​മാ​ന​ത്തി​ന് നേ​ര​ത്തെ ന​ൽ​കി​യ തു​ക​ക്ക് ടി​ക്ക​റ്റ് ല​ഭി​ക്കു​ക അ​സാ​ധ്യ​മാ​ണ്. എ​ന്നാ​ൽ, വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്റെ ഏതാനും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ പെ​ട്ടെ​ന്ന് പു​തി​യ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ വ​ലി​യ തു​ക​യാ​ണ് യാത്രക്കാർക്ക് ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments