Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎയർപോർട്ട് ഓപ്പറേറ്റർ പുരസ്‌കാരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്

എയർപോർട്ട് ഓപ്പറേറ്റർ പുരസ്‌കാരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ‘ലോകത്തിലെ പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർ 2023’ പുരസ്‌കാരം.  ഈ വർഷത്തെ വേൾഡ് ട്രാവൽ അവാർഡ് ചടങ്ങിൽ അബുദാബി എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് റിലേഷൻഷിപ്പ് മാനേജ്‌മെന്‍റ് വൈസ് പ്രസിഡന്‍റ് മുന അൽ ഗാനിം അവാർഡ് ഏറ്റുവാങ്ങി.  
2019-2021 കാലയളവിൽ ഒമാൻ എയർപോർട്ടും പിന്നീട് 2022ൽ മലേഷ്യ എയർപോർട്ടും തുടർച്ചയായി 3 വർഷം നേടിയ ഈ അവാർഡ്, ട്രാവൽ, ടൂറിസം മേഖലയിലെ ഏറ്റവും അഭിമാനകരമായ ബഹുമതിയായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.  ഈ വർഷത്തെ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടതിൽ എയർപോർട്ട് കമ്പനി ദക്ഷിണാഫ്രിക്ക, കെനിയ എയർപോർട്ട് അതോറിറ്റി, ലെസാഞ്ചലസ് വേൾഡ് എയർപോർട്ട്സ്, മലേഷ്യ എയർപോർട്ട്സ്, ഒമാൻ എയർപോർട്ട് എന്നിവ ഉൾപ്പെടുന്നു. 

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ എയുടെ സമാരംഭം ഉൾപ്പെടെയുള്ള അസാധാരണ സംഭവവികാസങ്ങളോടെ കമ്പനി അതിന്റെ ആഗോള എതിരാളികളിൽ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ പ്രകടനവും നവീകരണവും പ്രകടമാക്കിയതായി അവാർഡ് കമ്മിറ്റി പറഞ്ഞു.  വിശിഷ്‌ടമായ ഈ അവാർഡ് ലഭിക്കുന്നതിൽ വളരെയധികം അഭിമാനമുണ്ടെന്നും ഇത് എയർപോർട്ട് പ്രവർത്തനങ്ങളിലും യാത്രക്കാർക്കുള്ള സേവനങ്ങളിലും മികവിനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും വിജയത്തെക്കുറിച്ച് മുന അൽ ഗാനിം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com