ന്യൂഡൽഹി : പുതിയ 150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. 737 മാക്സ് 10, 737 മാക്സ് 8–200 ജെറ്റ് വിമാനങ്ങൾ ഇതിലുൾപ്പെടും.
ഇതോടെ ഇന്ത്യയിലെ മൂന്നു വിമാനക്കമ്പനികളും കൂടി ഒരു വർഷത്തിനിടെ ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 1,120 ആയി. എയർ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ 470 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ജൂണിൽ ഇൻഡിഗോ 500 വിമാനങ്ങളും ഓർഡർ ചെയ്തു.
പുതിയ 150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ
RELATED ARTICLES