Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി.

സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ഗുണ്ടാനിയമം ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്.

ഡി.വൈ.എഫ്‌.ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസിൽ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തിരുന്നത്. ആകാശിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഡി.വൈ.എഫ്.ഐ നേതൃത്വവുമെല്ലാം രംഗത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments