Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കോടതി അന്വേഷണം തുടങ്ങി

ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കോടതി അന്വേഷണം തുടങ്ങി

തിരുവനന്തപുരം ∙: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കോടതി അന്വേഷണം തുടങ്ങി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണത്തിനു നിർദേശിച്ചത്.

അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടർനടപടി സാങ്കേതികപ്പിഴവിന്റെ പേരിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും പ്രോസിക്യൂഷൻ നടപടി ആരംഭിക്കാൻ തടസ്സമില്ലെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി സിജെഎം കോടതിക്കു നിർദേശം നൽകിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments