Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി

തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയച്ചു. കത്തിന്റെ പകർപ്പും വിശദമായ കുറിപ്പും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:

മൂന്നു മാസം മുൻപ് അർജന്റീന ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച വാർത്ത ഇപ്പോഴാണ് പുറത്തുവന്നത്. അക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്നാണു കാരണം പറഞ്ഞത്. റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോടു കളിച്ചാൽ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എഐഎഫ്എഫ് പങ്കുവെച്ചതായി അറിയുന്നു. ലോകത്തെ മുൻനിര രാജ്യങ്ങൾ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. 

ജൂൺ 10 നും 20 നും ഇടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാൻ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയാറായില്ല. തുടർന്ന് ചൈനയും ഇന്തോനീഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയിൽ കളി പൂർത്തിയാക്കി. ലോകകപ്പിൽ തങ്ങൾക്കു ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നൽകുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവർണാവസരമാണ് തട്ടിക്കളഞ്ഞത്. 

2011ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എൺപത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കിൽ കാണികൾ അതിൽ കൂടുമെന്നുറപ്പായിരുന്നു. 1984 ലെ നെഹ്റു കപ്പിൽ അർജന്റീന അവസാന നിമിഷ ഗോളിൽ ഇന്ത്യയെ കീഴടക്കിയ (1-0) ചരിത്രവുമുണ്ട്. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ

വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയാറായില്ല. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിനു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം’.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments