ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് പുനഃരാരംഭിക്കും. തിരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് ഷിരൂരിലേക്ക് യാത്ര പുറപ്പെട്ടും. വൈകീട്ടോടെ ഷിരൂരിലേക്ക് എത്തിക്കാനാവുമെന്നാണ്പ്രതീക്ഷ. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും കാർവാറിൽ നിന്നും ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെടുക.
ഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജറിന്റെ പ്രയാണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ഡ്രഡ്ജർ കാർവാർ തീർത്ത് എത്തിയത്. ഇന്ന് കാർവാറില്‍ നിന്നും ഷിരൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം. ഇതിന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനിയുടെ കണക്കുകൂട്ടൽ