Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക് 

പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക് 

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ഥം നല്‍കുന്ന മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്ക്. എം.എ ബേബി ചെയര്‍മാനും കെ.ആര്‍ മീര, ഷബ്‌നം ഹശ്മി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രണ്ടാമത് പി.ജി സംസ്‌കൃതി പുരസ്‌കാര ജേതാവുമായ എന്‍ റാം ഡിസംബര്‍ 13-ന് വൈകിട്ട് മൂന്നുമണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments