ന്യൂഡൽഹി : എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു. മാസത്തിൽ 5 തവണയിൽ കൂടുതൽ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഒരു ഇടപാടിന് 23 രൂപ നൽകണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതൽ നിരക്കു വർധന പ്രാബലത്തിൽ വരും.
അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മിൽനിന്ന് മാസത്തിൽ അഞ്ചു തവണ സൗജന്യമായി പണം പിൻവലിക്കാം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ഇത് ബാധകമാണ്. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മിൽനിന്ന് വൻനഗരങ്ങളിൽ മൂന്നു തവണയും നഗരങ്ങളിൽ അഞ്ച് തവണയും സൗജന്യമായി പണം പിൻവലിക്കാം.