സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പോലീസ് വെടിവച്ച് കൊന്നു. സിഡ്നിയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് ക്ലീനറെ കുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതിനാണ് 32 കാരനായ യുവാവിനെ വെടിവച്ച് കൊന്നത്.
തമിഴ്നാട് സ്വദേശിയായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദിനെയാണ് പോലീസ് വെടിവച്ചതെന്ന് സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു. സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓബർൺ റെയിൽവേ സ്റ്റേഷനിൽ വച്ച്28 കാരനായ ക്ലീനറെ അഹമ്മദ് ആക്രമിച്ചിരുന്നു.
തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്നു. എന്നാൽ ഇവിടെവച്ച് ഇയാൾ പോലീസുകാരെയും ആക്രമിച്ചു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അഹമ്മദിന് നേരെ മൂന്ന് തവണ വെടിയുതിർത്തു. അതിൽ രണ്ടെണ്ണം അഹമ്മദിന്റെ നെഞ്ചിൽ പതിച്ചു. അഹമ്മദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.