പുതിയ അവസരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രിയ. വര്‍ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണ് ഓസ്ട്രിയയുടെ തീരുമാനം. ഇതിനായി യൂറോപ്പിന് പുറത്തു നിന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളെ കൂടി രാജ്യത്തെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ജോലി ഒഴിവുള്ള മേഖലകള്‍
ഹെയര്‍ ഡ്രസര്‍
ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം പ്രൊഫഷണല്‍ ഹെയര്‍ ഡ്രസ്സര്‍മാര്‍ക്ക് വമ്പിച്ച സാധ്യതയാണുള്ളത്. സാല്‍സ് ബര്‍ഗ്, സ്റ്റൈറിയ, ടയ്‌റോള്‍, എന്നീ സ്ഥലങ്ങളിലെല്ലാം ഹെയര്‍ ഡ്രസര്‍മാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ബ്യൂട്ടീഷന്‍ മേഖലയില്‍ കഴിവുള്ള ജോലിക്കാരെ രാജ്യത്തെത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇതിന് പുറമെ, ഇന്‍ഷുറന്‍സ് ഏജന്റ്, സോഷ്യല്‍ സയന്റിസ്റ്റ്, എകണോമിസ്റ്റ്, ടെക്‌സ്‌റ്റെയ്ല്‍സ്, ക്ലോത്തിങ് റീട്ടെയ്ല്‍സ്, മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ്, ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നീ തസ്തികകളിലും വമ്പിച്ച ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് പ്രോഗ്രാം
യൂറോപ്യന്‍ യൂണിയന് പുറത്തുള്ള വൈദഗ്ദ്യ തൊഴിലാളികള്‍ക്ക് ഓസ്ട്രിയയില്‍ ജോലി നേടുന്നതിന് അവസരമൊരുക്കുന്ന പ്രോഗ്രാമാണിത്. 24 മാസമാണ് റെഡ് വൈറ്റ് റെഡ് കാര്‍ഡിന്റെ കാലാവധി.
മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും അതത് മേഖലകളിലെ പ്രവൃത്തി പരിചയത്തെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് ഒഴിവുള്ള മേഖലകളില്‍ റെ്ഡ്-വൈറ്റ്-റെഡ് കാര്‍ഡ് മുഖാന്തിരം ജോലിക്ക് അപേക്ഷിക്കാം.
റെഡ്-വൈറ്റ്-റെഡ് കാര്‍ഡ് നേടുന്നതിനാവശ്യമായ രേഖകള്‍
ഓസ്ട്രിയയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചെന്ന് ഉറപ്പാക്കുന്ന രേഖകള്‍
ഓസ്ട്രിയയുടെ ലേബര്‍ നിയമ പ്രകാരം നിങ്ങള്‍ക്ക് മിനിമം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രേഖകള്‍
ജോലിക്കാവശ്യമായ യോഗ്യത, വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഭാഷാ പ്രാവീണ്യം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
സാധുവായ ട്രാവല്‍ ഡോക്യുമെന്റ്,
ആറ് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ,
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രൂഫ്,
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്