അയോധ്യ ശ്രീ രാമ ജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയും ഉദ്ഘാടനവും ജനുവരി 22 ന് ഉച്ചയ്ക്ക് 12.30ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ്, നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവർ പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചു. ക്ഷണം ലഭിച്ചത് വികാര നിർഭരമാണെന്നും ചരിത്ര മുഹൂർത്തതിന് സാക്ഷിയാകാൻ കഴിയുന്നതിൽ അനുഗ്രഹീതനായെന്നും മോദി പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നിർദേശിച്ചിട്ടുണ്ട്. മൂന്ന് നിലകളിൽ ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം ഡിസംബറിൽ പൂർണമായും പൂർത്തിയാകും
അയോധ്യ ശ്രീ രാമ ജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയും ഉദ്ഘാടനവും ജനുവരി 22 ന്
RELATED ARTICLES