Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്

തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്

കൊച്ചി: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുമെന്ന് കരുതിയാണ് ഇത്തരം ആരോപണമെന്നും ബാബുരാജ് പറഞ്ഞു. തന്റെ റിസോർട്ടിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇവരുടെ അക്കൗണ്ട് പരിശോധിക്കണമെന്നും ബാബുരാജ് പറഞ്ഞു. പരാതിക്കാരി സിനിമാക്കാരിയല്ല. അവര്‍ ആരാണെന്ന് അറിയണം. പണം നല്‍കി സ്വാധീനിച്ച് ഉയര്‍ത്തിയ ആരോപണമാണിതെന്നും ബാബുരാജ്.

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റാണ് രം​ഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവെന്നും ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. മലയാളത്തിൽ എല്ലാ നടൻമാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാൽ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാൽ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോൾ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താൻ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയിൽ വിശ്രമിക്കാൻ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതിൽ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments