Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാബുരാജിനെതിരായ പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും

ബാബുരാജിനെതിരായ പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും


ഇടുക്കി: നടന്‍ ബാബുരാജിനെതിരായ പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അടിമാലി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വച്ചും കമ്പിലൈനിലെ റിസോര്‍ട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയാണ് പരാതി നല്‍കിയത്. ഡിജിപിക്ക് ഇമെയിലായി അയച്ച പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുരാജിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു. യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments