മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.
ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നൽകിയിരുന്നു. അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.