Saturday, November 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസന്ദർശന വീസ ആശ്രിത വീസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു

സന്ദർശന വീസ ആശ്രിത വീസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു

മനാമ : സന്ദർശന വീസയെ ജോലി, ആശ്രിത വീസകളാക്കുന്നത് നിർത്തിയെന്ന് ബഹ്റൈൻ ദേശീയ പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. 

വിസിറ്റ് വീസ  ജോലി, ആശ്രിത വീസകളാക്കാനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും വിസിറ്റ് വീസയിലെത്തുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നടപടി ആയിരക്കണക്കിനു തൊഴിൽ അന്വേഷകരെ ദോഷകരമായി ബാധിക്കും. 

നിലവിൽ നിരവധി ഉദ്യോഗാർഥികളാണ് കേരളത്തിൽനിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമടക്കം ബഹ്‌റൈനിൽ എത്തി ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജീവിതച്ചെലവു കുറഞ്ഞ രാജ്യം എന്ന നിലയിലും സൗദി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള  സൗകര്യങ്ങളും കൂടി ഉള്ളതിനാലാണ് പലരും ബഹ്‌റൈനെ ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്. സന്ദർശക വീസയിൽ നിന്ന് റസിഡൻസ് പെർമിറ്റിലേക്ക് മാറുന്നതിന് നിയന്ത്രണം വരുത്തിയത് ഉദ്യോഗാർഥിക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments