Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബഹ്റൈനിലെ വേനൽക്കാല നിയന്ത്രണം ഇന്ന് മുതൽ

ബഹ്റൈനിലെ വേനൽക്കാല നിയന്ത്രണം ഇന്ന് മുതൽ

ബഹ്റൈൻ: കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് മധ്യാഹ്ന വിശ്രമ നിയമം ബഹ് റൈനിൽ ഇന്ന് മുതൽ നിലവിൽ വരും. ജൂലൈ, ഓഗസ്ത് മാസങ്ങളിൽ നിയമം കർശനമായി നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

വേനൽച്ചൂട് വർധിക്കുന്ന ജൂലൈ, ഓഗസ്ത് മാസങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവിൽ വരുക. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.നിയമം നടപ്പിലാക്കാതെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.

നിയന്ത്രണം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തൊഴിലിടങ്ങള്‍ക്കു മാത്രമായി ബാധകമായതല്ലെന്നും പുറത്ത് സൂര്യാതപം നേരിടുന്ന ഏതു ജോലിചെയ്യുന്നവര്‍ക്കും ഇത് ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ച 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിയമം പാലിക്കുന്നതില്‍ തൊഴിൽ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് അധിക്യതർ ആവശ്യപ്പെട്ടു.

2013 മുതൽ ബഹ് റൈനിൽ നടപ്പിലാക്കി വരുന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധനകൾക്കായി കൂ ടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ പ മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാര്‍വരെ പിഴചുമത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments