Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് നവംബർ 21 വരെ ബാലചന്ദ്ര മേനോനു മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജാമ്യം അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ള നടന്മാർക്കെതിരെയും നടി നേരത്തേ പരാതി നൽകിയിരുന്നു. 


2007 ജനുവരി 1നും 21നുമാണ് ലൈംഗികാതിക്രമത്തിന് ആധാരമായ സംഭവങ്ങൾ ഉണ്ടായത് എന്നാണു പരാതിക്കാരി പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകുന്നത് ഈ വർഷം സെപ്റ്റംബർ 30നാണ്. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയും കാലതാമസമുണ്ടായത് എന്ന് ബോധ്യമാകുന്ന വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ മുൻവിധിന്യായങ്ങളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണു മുൻകൂർ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. തുടർന്ന് കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments