Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ബാര്‍ബി' യുഎഇയിലും; തിയേറ്ററുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല

‘ബാര്‍ബി’ യുഎഇയിലും; തിയേറ്ററുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല

ദുബൈ: ബ്ലോക്ബസ്റ്റര്‍ ചിത്രം ‘ബാര്‍ബി’ യുഎഇയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. വ്യാഴാഴ്ച മുതലാണ് ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിക്കില്ല.

പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന റേറ്റിങാണ് യുഎഇയില്‍ സിനിമക്കുള്ളത്. അതിനാല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിക്കില്ല. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

കൊച്ചുകുട്ടികള്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ ഒപ്പം വന്നാല്‍ പ്രവേശനം അനുവദിക്കുമെന്ന് ഒരു തിയേറ്റര്‍ പറയുന്നതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റ് തീയേറ്ററുകള്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളില്‍ വ്യക്തമായി പറയുന്നുണ്ട്.

ഗ്രേറ്റ ഗെര്‍വിഗാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഫാന്റസി കോമഡിയാണ് ചിത്രം. അതേസമയം ‘ബാര്‍ബീ’യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഒരു ബില്യണ്‍ ഡോളര്‍ (ഇന്ത്യൻ രൂപയില്‍ 82,724,102,000) കടന്നുവെന്ന് പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

യുഎസ്സില്‍ നിന്നും കാനഡയില്‍ നിന്നും ചിത്രം 459 ഡോളറും വിദേശ വിപണിയില്‍ നിന്ന് 572.1 മില്യണ്‍ ഡോളറും ചിത്രം നേടിയെന്ന് വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് അറിയിക്കുന്നു. ആദ്യമായിട്ടാണ് ഒരു സംവിധായികയുടെ ചിത്രം ഇങ്ങനെ ഒരു ബില്യണില്‍ അധികം നേടുന്നത് എന്ന പ്രത്യേകതയുണ്ട് ‘ബാര്‍ബീ’ക്ക്.

റോഡ്രിഗോ പ്രീറ്റോയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നോവയും ഗ്രേറ്റയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഡേവിഡ് ഹേമാൻ, മാര്‍ഗറ്റ് റോബീ, ടോം അക്കെര്‍ലീ റോബീ ബ്രെന്നെര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലുള്ള ‘ബാര്‍ബീ’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സാണ് ചിത്രത്തിന്റെ വിതരണം. മാര്‍ക്ക് റോൻസണും ആൻഡ്ര്യൂ വ്യാട്ടുമാണ് സംഗീതം ചെയ്‍തിരിക്കുന്നത്. ‘ബാര്‍ബീ’ പാവകളുടെ കഥ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘ബാര്‍ബീ’യായി മാര്‍ഗറ്റ് റോബീയും ‘കെന്നാ’യി ചിത്രത്തില്‍ റയാൻ ഗോസ്‍ലിംഗും എത്തിയപ്പോള്‍, കേറ്റ്, ഇസ്സ, അലക്സാണ്ടര്‍ ഷിപ്പ്, ഹാരി നെഫ്, അന ക്രൂസ് കെയ്‍ൻ, നിക്കോള, മരിസ എബെലെ, അമേരിക്ക ഫെറേറ, മൈക്കിള്‍സെറ, എമെറാള്‍ഡ് ഫെന്നെല്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിട്ടു. 2023ല്‍ ആഗോളതലത്തില്‍ തന്നെ കളക്ഷനില്‍ രണ്ടാമതെത്തിയ ‘ബാര്‍ബി’ ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ആക്ഷേപ ഹാസ്യവും ചിത്രത്തെ ആകര്‍ഷമാക്കുന്നു. ‘ബാര്‍ബീ’യിലെ ഗാനങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments