Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പോത്തന്‍കോട്ട് സംഘര്‍ഷം: കോഴിക്കോടും യുവമോര്‍ച്ച പ്രതിഷേധം

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പോത്തന്‍കോട്ട് സംഘര്‍ഷം: കോഴിക്കോടും യുവമോര്‍ച്ച പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംസ്ഥാനത്തും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെ തിരുവനന്തപുരം പോത്തന്‍കോട്ട് സംഘര്‍ഷമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ശക്തമായ യുവമോര്‍ച്ച പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രദര്‍ശനം തടഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രദര്‍ശനം തടയാന്‍ ബിജെപി ശ്രമമുണ്ടായി. ഇതിന് പിന്നാലെ സ്‌ക്രീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം പൊലീസെത്തി തടഞ്ഞു. ക്യാംപസ് ജംഗഷ്‌നിലാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇവിടെ രാത്രി പ്രദര്‍ശനം അനുവദിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments