ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. ഹിന്ദിയിലുള്ള ഗാനം രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. നീതി ലഭിക്കുന്നതുവരെ എല്ലാ വീടുകളിലും തെരുവുകളിലും പ്രദേശത്തും പാർലമെന്റിലും എത്തുമെന്ന കുറിപ്പോടെയാണു പാട്ട് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോ ഗാനത്തിലുള്ളത്.