കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്.
സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹിൽ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
കുവൈത്തിൽ ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി
RELATED ARTICLES