ചൈനയില്‍ എച്ച്3എന്‍8 പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് മനുഷ്യരിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ 56കാരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. എച്ച്3എന്‍8 ബാധിക്കപ്പെട്ട ചൈനയിലെ മൂന്നുപേരില്‍ ഒരാളാണ് മരണപ്പെട്ട സ്ത്രീ.
മാര്‍ച്ച് 3ന് കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മാര്‍ച്ച് 16നാണ് മരണമടഞ്ഞത്. രോഗിയുടെ വീട്ടില്‍ നിന്നും ഇവര്‍ സന്ദര്‍ശിച്ച ചന്തയില്‍ നിന്നും പരിസ്ഥിതി സാംപിളുകള്‍ എടുത്തെന്നും ഇവയെല്ലാം പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മരണപ്പെട്ട രോഗിക്ക് മറ്റ് രോഗാവസ്ഥകള്‍ കൂടിയുണ്ടായിരുന്നതായി ഡബ്യുഎച്ച്ഒ വൃത്തങ്ങൾ പറയുന്നു. കോഴി ഉള്‍പ്പെടെ വളര്‍ത്ത് പക്ഷികളുമായും ഇവര്‍ക്ക് നിരന്തര സമ്പര്‍ക്കം ഉണ്ടായിരുന്നു.