Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുൻ കാമുകിയെയും മൂന്നു പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തി: കൊലയാളിയെ വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷയ്ക്കു വിധേയനാക്കി

മുൻ കാമുകിയെയും മൂന്നു പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തി: കൊലയാളിയെ വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷയ്ക്കു വിധേയനാക്കി

പി. പി. ചെറിയാൻ

ബോൺ ടെറെ(മിസ്സോറി): മുൻ കാമുകിയെയും മൂന്നു പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയ കേസ്സിൽ കുറ്റക്കാരനായ മിസൗറിയിൽ നിന്നുള്ള 58 കാരനായ റഹീം ടെയ്‌ലറെ വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷയ്ക്കു വിധേയനാക്കി. കൊലപാതകം നടക്കുമ്പോൾ താൻ മറ്റൊരു സംസ്ഥാനത്തിലായിരുന്നുവെന്ന അവകാശവാദം കോടതി അംഗീകരിച്ചില്ല .
നവംബർ മുതൽ ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മിസോറി തടവുകാരനാണ് റഹീം ടെയ്‌ലർ. ഈ വർഷം രാജ്യത്തെ അഞ്ചാമത്തെ വധശിക്ഷയായിരുന്നു ഇത്. 

വിഷമിശ്രിതം നൽകുമ്പോൾ ടെയ്‌ലർ കാലിൽ ചവിട്ടി, തുടർന്ന് എല്ലാ ചലനങ്ങളും നിലയ്ക്കുന്നതിനു മുൻപ് അഞ്ചോ ആറോ തവണ ആഴത്തിലുള്ള ശ്വാസം എടുത്തു.  

മുമ്പ് ലിയോനാർഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടെയ്‌ലർ, ആഞ്ചല റോയും  മക്കളായ അലക്‌സസ് കോൺലി (10) യും   അക്രെയ കോൺലി (6) യും  ടൈറീസ് കോൺലി (5) യും 2004ൽ കൊല്ലപ്പെടുമ്പോൾ കലിഫോർണിയയിൽ ആയിരുന്നുവെന്നു പണ്ടേ വാദിച്ചു. ദേശീയ തലത്തിൽ ഏതാണ്ട് മൂന്നു ഡസനോളം പൗരാവകാശങ്ങളും മതഗ്രൂപ്പുകളും, മിഡ്‌വെസ്റ്റ് ഇന്നസെൻസ് പ്രോജക്‌റ്റും അദ്ദേഹത്തെ പിന്തുണച്ചു.

ജെന്നിംഗ്സിലെ സെന്റ് ലൂയിസ് നഗരപ്രാന്തത്തിലുള്ള ഒരു വീട്ടിലാണു ടെയ്‌ലറും ഏഞ്ചല റോയും കുട്ടികളോടൊപ്പം താമസിച്ചിരുന്നത്. 2004 നവംബർ 26-ന് ടെയ്‌ലർ കലിഫോർണിയയിലേക്കു വിമാനം കയറി. 2004 ഡിസംബർ 3-ന് മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. നാലുപേർക്കും വെടിയേറ്റിരുന്നു.

നവംബർ 22-ന് രാത്രി അല്ലെങ്കിൽ നവംബർ 23-ന് ടെയ്‌ലർ സെന്റ് ലൂയിസിൽ ഉണ്ടായിരുന്ന സമയത്താണ് റോയും കുട്ടികളും കൊല്ലപ്പെട്ടതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി മക്കുല്ലോക്ക് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments