മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയുടെ 29–ാം എഡിഷന്‍ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയുടെ കാര്‍മികത്വത്തില്‍ പുസ്തക മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ ഏപ്രില്‍ 23 മുതല്‍ മേയ് രണ്ട് വരെ കൂടുതല്‍ പ്രസാധകരുടെ പങ്കാളിത്തത്തോടെയാകും പുസ്തക മേളയൊരുങ്ങുക. വടക്കന്‍ ശര്‍ഖിയാണ് അടുത്ത തവണത്തെ അതിഥി ഗവര്‍ണറേറ്റ്. പുതിയ മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ട്. എഴുത്തുകാരുടെ ചര്‍ച്ചാ സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും മേളയില്‍ ഇത്തവണയുണ്ടാകും.