Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്ത് രാജ്യാന്തര പുസ്തകമേള സമാപിച്ചു

കുവൈത്ത് രാജ്യാന്തര പുസ്തകമേള സമാപിച്ചു

കുവൈത്ത് സിറ്റി : മിഷ്‌രിഫ് ഇന്‍റർനാഷനൽ ഫെയറിൽ കഴിഞ്ഞ പത്ത് ദിവസമായി നടന്നുവന്ന 47-ാമത് കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് ശനിയാഴ്ച തിരശ്ശീല വീണു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബായുടെ രക്ഷാകർതൃത്വത്തിൽ നടന്ന മേളയിൽ 400 പ്രസിദ്ധീകരണ സ്ഥാപനങ്ങളും 187 ഏജന്‍റുമാരും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതുതായി 38 പേർ പങ്കെടുത്തു.

3,93,000 പുസ്തകപ്രേമികൾ ഹാൾ നമ്പർ 5, 6, 7 എന്നിവിടങ്ങളിലായി ഒരുക്കിയ മേളയിൽ സന്ദർശനം നടത്തി. 685 സ്കൂളുകളിൽ നിന്നുള്ള ഏകദേശം 1,97,000 വിദ്യാർഥികളും പങ്കെടുത്തു.സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് വർക്ക്‌ഷോപ്പുകൾ, പ്രഭാഷണങ്ങൾ ഉൾപ്പെടെ 90-ഓളം വിവിധ പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയെന്ന് എക്സിബിഷൻ ഡയറക്ടർ ഖലീഫ അൽ-റാബ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments