Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന്

ദില്ലി: 2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും, സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരുമെന്ന് .വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സർവേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. രാഷ്‌ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപതി മുർമു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്.

വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഇടവേള എടുത്തതിന് ശേഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 6 ന് ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്തിയേക്കുമെന്ന റിപ്പാർട്ടുകളുമുണ്ട്. .

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയും തുടർന്ന് കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയും ഇരുസഭകളും നടത്തും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുമ്പോൾ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി മറുപടി നൽകും.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിൽ, സർക്കാരിന്റെ നിയമനിർമ്മാണ അജണ്ടയ്ക്ക് പുറമെ വിവിധ മന്ത്രാലയങ്ങൾക്കുള്ള ഗ്രാന്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും നടക്കുക. കഴിഞ്ഞ സമ്മേളനത്തിൽ ഒമ്പത് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിക്കുകയും ഏഴ് ബില്ലുകൾ പാസാക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments