ദില്ലി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്‍റേത് എന്ന് അവകാശപ്പെടുന്ന കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാർ കൃത്യമായ മറുപടി പറയണമെന്നും കണക്കുകൾ പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകൾ ചൂണ്ടികാട്ടുന്നതെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി നാല്‍പത്തിയൊന്ന് പേരാണ് ഇക്കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്ക്. പ്രതിദിനം പരിശോധിച്ചാല്‍ 604 പേര്‍ ഇന്ത്യ വിടുന്നതായി കണക്കാക്കാം എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടികാട്ടി.
ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തമായ മറുപടി നൽകാൻ തയ്യാറാകണം എന്നും ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു. യു പി എ ഭരണകാലത്തെക്കാൾ വലിയ തോതിലുള്ള വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 കണക്കിനേക്കാള്‍ രണ്ടിരട്ടിയോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് വിശദീകരിച്ചത്.
അതേസമയം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം നടത്തുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്ന് ബി ജെ പി പൊതു ജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബഹിഷ്ക്കരണാഹ്വാനം. രാഹുൽ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചതിൽ ശിരോമണി അകാലിദളും പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ ജനതയെ വഞ്ചിച്ച ഗാന്ധി കുടുംബത്തിന്‍റെ പിന്മുറക്കാരനാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗറിന്‍റെ പ്രതികരണം.