തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ധരിക്കണം. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുവിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം എന്നും ഉത്തരവിൽ പറയുന്നു.
മാർഗനിർദേശങ്ങൾ
. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടെയെല്ലാം മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.
. കടകൾ, തീയറ്ററുകൾ, മറ്റു സ്ഥാപനങ്ങൾ, ആളുകൾ കൂടിച്ചേരുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കൈ ശുചീകരിക്കുന്നതിനായി സാനിറ്റൈസർ അല്ലെങ്കില്‍ സോപ്പ് എന്നിവ ഉറപ്പു വരുത്തണം.
. പൊതു ഇടങ്ങളിലും ചടങ്ങളുകളിലും സാമൂഹിക അകലം പാലിക്കണം.