തിരുവനന്തപുരം: എൽ.ജെ.ഡി ജെ.ഡി.എസിൽ ലയിക്കും, മന്ത്രി സ്ഥാനവും അധ്യക്ഷസ്ഥാനവും ജെ.ഡി.എസിന് നൽകാനും തീരുമാനമായി. പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനം എൽ.ജെ.ഡിക്ക് ലഭിക്കും. ഇന്നലെ നടന്ന എൽ.ജെ.ഡിയുടെ നേതൃയോഗം ജെ.ഡി.എസിൽ ലയിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇന്ന് നടന്ന ജെ.ഡി.എസിന്‍റെ നേതൃയോഗത്തിൽ എൽ.ജെ.ഡിയുമായി ലയിക്കാനുള്ള തീരുമാനത്തെ എല്ലാ ജെ.ഡി.എസ് നേതാക്കളും സ്വാഗതം ചെയ്യുകയായിരുന്നു.
ലയന കാര്യങ്ങൾ തീരുമാനിക്കാൻ ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലയന തീയതിയും മറ്റു കാര്യങ്ങളും ലയന കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, ത്യശൂർ ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങൾ എൽ.ജെ.ഡിക്ക് നൽകാൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഒരു സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനവും എൽ.ജെ.ഡിക്ക് നൽകിയിട്ടുണ്ട്.
അധ്യക്ഷസ്ഥാനം ജെ.ഡി.എസ് തന്നെയായിരിക്കും. മാത്യു ടി തോമസ് അധ്യക്ഷനായി തുടരും. പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനം എൽ.ജെ.ഡിക്ക് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഏഴംഗ കമ്മിറ്റിയായിരിക്കും ഈക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മന്ത്രി സ്ഥാനം ജെ.ഡി.എസിനായിരിക്കും. കൃഷ്ണൻ കുട്ടി തന്നെ മന്ത്രിയായി തുടരും.
എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷനായ എം.വി ശ്രേയാംസ് കുമാർ ദേശീയ സെക്രട്ടറി ആകും. എന്നാൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സ്ഥാനം എൽ.ജെ.ഡിക്ക് വേണമെന്ന ആവശ്യമുന്നതിച്ചെങ്കിലും എന്നാൽ ജെ.ഡി.എസിന്‍റെ നേതാക്കള്‍ ഇതിനോട് പൂർണമായും യോചിച്ചിട്ടില്ല. പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനത്തിനകത്തും ചില തർക്കങ്ങള്‍ നിലനിൽക്കുന്നുണ്ട്. ഇത് പരിപരിക്കാൻ കൂടിയാണ് ഏഴംഗ കമ്മിറ്റിയെ രൂപികരിച്ചത്.
ഒറ്റ പാർട്ടിയായി പ്രവർത്തിക്കുമെന്നും പദവികൾ അല്ല ഐക്യമാണ് പ്രധാനമെന്നും മാത്യു ടി തോമസ് പറഞ്ഞു. ജെ.ഡി.എസിൽ ലയിക്കാനുള്ള എൽ.ജെ.ഡി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മാത്യു ടി തോമസ് അറിയിച്ചു.