Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണന; കെ.എസ്.യു

ബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണന; കെ.എസ്.യു

സംസ്ഥാന ബജറ്റിനെ വിമർശിച്ച് കെ.എസ്.യു. വിദ്യാർത്ഥികളോട് സർക്കാർ കടുത്ത അവഗണ കാണിക്കുന്നതായി വിമർശനം. ബജറ്റ് അടിമുടി വിദ്യാർത്ഥി വിരുദ്ധമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.

വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്. നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശം ബജറ്റിൽ ഇല്ല. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ കുറവ്, നിലവാര തകർച്ച, സിലബസ് പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ ഒന്നും മിണ്ടുന്നില്ല.

ഇന്ധന സെസ്സുകൾ കൂടുന്ന സാഹചര്യത്തിൽ വിലവർധനവിന് ആനുപാതികമായി യാത്ര കൺസഷൻ നിരക്ക് വർദ്ധിക്കുന്നതും ആശങ്കാജനകമാണ്. പെട്രോൾ ഡീസലിന് ചുമത്തിയ നികുതി വർധനവ് സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം കെ.എസ്.യു ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നേട്ട് പോകുമെന്നും അലോഷ്യസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments