തിരുവനന്തപുരം: അശരണര്‍ക്ക് സഹായമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ദുരിതാശ്വാസനിധിയില്‍ വരെ കൈയിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയില്‍പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയുമാണ് ഇതിനു പിന്നിൽ. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.