Sunday, November 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരായ പി രാജീവ്, വിഎൻ വാസവൻ, ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്വയം വിധികർത്താക്കളാകാൻ ആർക്കും കഴിയില്ല. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തീരുമാനങ്ങൾ ഉണ്ടാവുക. തൃപ്തികരമായ വിശദീകരണം ലഭിച്ചാൽ തന്റെ നിലപാട്അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. ഗവർണർ എന്ന നിലയിൽ ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കാൻ തനിക്ക് സാധിക്കുകയുള്ളൂ’- ഗവർണർ വ്യക്തമാക്കി.

ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടത് പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുകയാണ്. പുതിയ രാഷ്‌ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം ഇതെന്ന് തോന്നുന്നു. മുത്തലാഖിൽ ഇഎംഎസിൽ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടത് പാർട്ടികൾ സ്വീകരിക്കുന്നത്. ഈ പ്രവർത്തിയിൽ ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകും. സർക്കാരിനെതിരായ പരാതികൾ അന്വേഷിക്കണമോ എന്നത് തീരുമാനിക്കുന്നത് സർക്കാരല്ല. ഭരണഘടന തത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലേക്കുള്ള മന്ത്രിമാരുടെ വരവ് സ്വാഗതാർഹം. മന്ത്രിമാർ നേരത്തെ കാണാൻ സമയം ചോദിച്ചില്ല. കാരണവും അറിയിച്ചില്ല. ഭരണപരമായ കാര്യങ്ങൾ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമ, ആ കടമ മുഖ്യമന്ത്രി നിർവഹിക്കുന്നില്ല. അതിന് പകരം മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു

അതേസമയം നിയമസഭ പാസ്സാക്കിയതും ഗവർണർ ഒപ്പിടാനുള്ളതുമായ ചില ബില്ലുകളുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഗവർണർക്ക് മുന്നിൽ സർക്കാരിന്റെ ഭാഗം വിശദീകരിച്ചു എന്നാൽ ഇതുമായി ബന്ധപ്പെട്ട് തനിക്കുള്ള അതൃപ്തി ഗവർണർ മന്ത്രിമാരോട് അറിയിച്ചു. നേരത്തെ മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ ബില്ലിൽ ഒപ്പിടുന്നത് പരിഗണിക്കുകയുള്ളൂ എന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ കഴിഞ്ഞദിവസം രാജ്ഭവനിലെത്തി വിശദീകരണം നൽകിയത്. ലോകായുക്ത നിയമഭേദഗതി, സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബിൽ എന്നിവ അടക്കം എട്ടു ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ഡൽഹിയിലായിരുന്ന ഗവർണർ ഇന്നലെ വൈകുന്നേരേത്തോടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments