കോൺഗ്രസിന്റെ പുതിയ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനനുസരിച്ചുള്ള തയ്യറെടുപ്പുകൾ താൻ നടത്തി വരികയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി എടുത്ത തീരുമാനം അംഗീയകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. Ramesh Chennithala told he wish to run for the Working Committee
തെരഞ്ഞടുപ്പിലൂടെയാണ് ഇത്തവണ പാർട്ടിയുടെ അധ്യക്ഷനെ കണ്ടെത്തിയത്. അതിനാൽ തന്നെ പാർട്ടിയിൽ തുടർ തിരഞ്ഞെടുപ്പുകൾ ഉണ്ടാകും എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇവിടെ വന്നപ്പോഴാണ് സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് വേണ്ടന്ന നിലപാടിൽ എത്തുന്നത്. തീർച്ചയായും ഞാൻ അത് അംഗീകരിക്കുന്നു. 2024 ലെ തിരെഞ്ഞെടുപ്പ് കേന്ദ്രീകരിക്കാനും ഈ സമ്മേളത്തിന്റെ ശ്രദ്ധ പാർട്ടി എടുക്കുന്ന തീരുമാനങ്ങളിലേക്കും പ്രമേയങ്ങളിലേക്കും വരാനായിരിക്കാം ഇങ്ങനെയൊരു നീക്കം കമ്മിറ്റി നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ പ്ലീനറി സമ്മേളനത്തിന്റെ ലക്ഷ്യം 2024 തെരഞ്ഞടുപ്പിൽ രാജ്യത്ത് ഒരു മതേതര ഗവൺമെന്റ് സൃഷ്ട്ടിക്കുക എന്നതാണ്. മതനിരപേക്ഷതിയിൽ ഊന്നി നിന്ന് രാജ്യത്തെ രക്ഷിക്കുക. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക രാജ്യത്ത് വളർന്ന വരുന്ന വിഭാഗീയതയും വർഗീയ വിദ്വേഷവും ഏകാധിപത്യ പ്രവണതകളും മൂലം ജനങ്ങൾ മടുത്തിരിക്കുന്നു. അതിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള നീക്കത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കുന്നു. മല്ലിഗാർജുൻ ഗാർഗേയുടെ നേതൃത്വത്തിൽ ശക്തമായ പാർട്ടിയും ജനങ്ങളെ അണിനിരത്തി രാഹുൽ ഗാന്ധിയും മുന്നോട്ട് വരും. ഇവർ ഒരുമിച്ച് രാജ്യത്ത് കോൺഗ്രസിനെ തിരികെ കൊണ്ടുവരുന്നതിനുള്ള ചുമതലയാണ് ഈ പ്ലീനറി മുന്നോട്ട് വയ്ക്കുന്നത് എന്ന് ചെന്നിത്തല പറഞ്ഞു.
പ്രവർത്ത സമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ താൻ ഒരിക്കലും പ്രവർത്തന മേഖല ഡൽഹിയിലേക്ക് മാറ്റില്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.