Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി​ണ​റാ​യി നാ​ടി​ന്‍റെ ദു​ര​ന്ത​മാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

പി​ണ​റാ​യി നാ​ടി​ന്‍റെ ദു​ര​ന്ത​മാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്‍റെ ഐ​ശ്വ​ര്യ​മ​ല്ല മ​റി​ച്ച് മ​ഹാ​ദു​ര​ന്ത​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്‍റെ പി​ണ​റാ​യി സ്തു​തി​ക​ൾ കേ​ര​ളം വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ഗ്നി​ശു​ദ്ധി വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്ന് 12 ദിവസം വിട്ടുനിന്നശേഷം തൃശൂരിൽ ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിലുടെനീളം ജയരാജൻ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് പുമൂടൽ നടത്തിയത് ഗത്യന്തരമില്ലാതെയാണ്.

ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​ദേ​കം റി​സോ​ർ​ട്ടി​ലേ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പും ഇ​ഡി​യും എ​ത്തു​ക​യും വൈ​ദേ​ക​ത്തി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളും ക​ള്ള​പ്പ​ണ ഇ​ട​പാ​ടും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ മ​റ്റൊ​രു വ​ഴി​യും മു​ന്നി​ലി​ല്ല.

പി​ണ​റാ​യി​യാ​ണ് കേ​ര​ളം, കേ​ര​ള​മാ​ണ് പി​ണ​റാ​യി എ​ന്നു​വ​രെ ജ​യ​രാ​ജ​നു വി​ശേ​ഷി​പ്പി​ക്കേ​ണ്ടി വ​രും. വൈ​ദേ​കം റി​സോ​ർ​ട്ട് വി​ഷ​യം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്കും വ​രു​ന്പോ​ൾ ഇ​നി​യും കു​റെ​യ​ധി​കം ക​സ​ർ​ത്തു​ക​ൾ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ലാ​വ്ലി​ൻ അ​ഴി​മ​തി, സ്വ​ർ​ണ​ക്ക​ട​ത്ത്, ഡോ​ള​ർ ക​ട​ത്ത്, ആ​ഴ​ക്ക​ട​ൽ കൊ​ള്ള, സ്പ്രിം​ഗ്ള​ർ ഇ​ട​പാ​ട്, പ​ന്പാ മ​ണ​ൽ ക​ട​ത്ത്, ഇ​മൊ​ബി​ലി​റ്റി ത​ട്ടി​പ്പ് തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ മു​ഖ്യ​മ​ന്ത്രി ഒ​രു കൊ​ല​ക്കേ​സ് പ്ര​തി​യാ​യാ​ണ് പൊ​തു​രം​ഗ​ത്ത് തു​ട​ക്ക​മി​ട്ട​തെ​ന്ന് ജ​യ​രാ​ജ​നും അ​റി​യാം.

ക​ണ്ണൂ​രി​ൽ നൂ​റി​ല​ധി​കം യു​വാ​ക്ക​ളെ കൊ​ന്നൊ​ടു​ക്കി​യ​തി​ന്‍റെ ര​ക്തം സി​പി​എം നേ​താ​ക്ക​ളു​ടെ കൈ​ക​ളി​ലു​ണ്ട്. ടി.​പി. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ​യും ഷു​ഹൈ​ബി​ന്‍റെ​യും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും സൂ​ത്ര​ധാ​ര​ക​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം.

ഷു​ഹൈ​ബ് കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ത​ന്നെ ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ര​ക്ത​ക്ക​റ പു​ര​ണ്ട ഇ​വ​രൊ​ന്നും നാ​ടി​ന്‍റെ ഐ​ശ്വ​ര്യ​മ​ല്ലെ​ന്നും മ​റി​ച്ച് ശാ​പ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments