Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ൽ സ​തീ​ശ​നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻ

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചാ​ൽ സ​തീ​ശ​നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിക്കുനേരെയുള്ള കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയരാജൻ പറഞ്ഞു.

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നും വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​രും. ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​നി​റ​ങ്ങി നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്ക​രു​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ കൂട്ടിച്ചേർത്തു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റി​ഷി കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ത​മി​ഴ്‌​നാ​ട്ടി​ലെ പ​രി​പാ​ടി​ക്കാ​യി പോ​കും വ​ഴി​യാ​ണ് പ്ര​തി​ഷേ​ധം. പാ​റ​ശാ​ല​യി​ലും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും നേ​ര​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments