കൊച്ചി: പ്രശസ്ത നടനും എംപിയുമായിരുന്ന ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.
എന്നാൽ ബുധനാഴ്ച വൈകിട്ടോടെ നടന് അസുഖം അൽപം ഗുരുതരമായതായാണ് റിപ്പോർട്ടുകൾ. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ചികിത്സ തുടരുകയാണ്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.