എറണാകുളം: നടൻ ഇന്നസെന്റിന് വേണ്ടി പ്രാർത്ഥന തുടർന്ന് ലോകം. ആരോഗ്യനില വീണ്ടും മോശമായതായാണ് സൂചന. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എറണാകുളം ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർഎസ്സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്.
ആദ്യഘട്ടത്തിൽ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാൽ ന്യുമോണിയ ബാധിച്ച് നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാൽ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.