Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃപ്പൂണിത്തുറയിൽ നടന്നത്   തികഞ്ഞ പോലീസ് അഴിഞ്ഞാട്ടമെന്ന് ദൃക്സാക്ഷികള്‍; പോലീസ് പ്രതിക്കൂട്ടില്‍

തൃപ്പൂണിത്തുറയിൽ നടന്നത്   തികഞ്ഞ പോലീസ് അഴിഞ്ഞാട്ടമെന്ന് ദൃക്സാക്ഷികള്‍; പോലീസ് പ്രതിക്കൂട്ടില്‍

“തൃപ്പൂണിത്തുറയിൽ വാഹനപരിശോധനയ്ക്കിടെ നടന്നത്   തികഞ്ഞ പോലീസ് അഴിഞ്ഞാട്ടം. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് പോലീസ് കൈകാട്ടിയപ്പോള്‍ കുറച്ചകലെ ബൈക്ക് നിര്‍ത്തിയ മനോഹരനെ   ഒരു കാരണവും കൂടാതെ മുഖത്ത് അടിക്കുകയായിരുന്നു പോലീസ് ചെയ്തത്. അതിനു ശേഷം പിടിച്ച് വലിച്ച് പോലീസ് ജീപ്പില്‍ കയറ്റി. അപ്രതീക്ഷിതമായ പോലീസ് മര്‍ദ്ദനത്തിലും മാനസിക സമ്മര്‍ദ്ദത്തിലും അടിപതറിയാണ് മനോഹരന്റെ മരണം വന്നത്. പോലീസ് നടപടിയെക്കുറിച്ച് ഗുരുതരമായ ആക്ഷേപമാണ് സമീപവാസികള്‍ ഉന്നയിക്കുന്നത്. 

‘ബഹളം കേട്ടാണ് ഞാൻ ഓടി ചെന്നത്. മൂന്ന് പോലീസുകാർ ഉണ്ടായിരുന്നു. വണ്ടി കൈകാണിച്ചാൽ നിർത്താൻ പാടില്ലേയെന്ന് അവര്‌ ചോദിച്ചു. സാറേ…ഞാൻ പേടിച്ചിട്ടാണ് നിർത്താത്തത് എന്നാണ് മനോഹരൻ പോലീസിനോട് പറഞ്ഞത്. വണ്ടി വയ്ക്കാനുള്ള സാവകാശം പോലും  കൊടുത്തില്ല. വണ്ടി നിർത്തി ഹെൽമറ്റ് ഊരിയപാടെ പോലീസ് മുഖത്ത് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നു. പിന്നാലെ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ അവൻ മദ്യപിച്ചിട്ടില്ലായിരുന്നു. പിന്നാലെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു’- ദൃക്സാക്ഷിയായ രമാദേവി പറയുന്നു.

വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് വാഹനം നിർത്താത്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. മര്‍ദ്ദിച്ച ശേഷം മനോഹരനെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് പോവുകയും ചെയ്തു. ഇന്നലെ രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു.  അതിനു ശേഷം  ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.

ഇന്ന്‌ രാവിലെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ് ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.  ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കടുത്ത ജനരോഷമാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments