Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്‌സഭയില്‍ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചു; ഹൈബി ഈടനും ടി എന്‍ പ്രതാപനുമെതിരെ നടപടിയ്ക്ക് സാധ്യത

ലോക്‌സഭയില്‍ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചു; ഹൈബി ഈടനും ടി എന്‍ പ്രതാപനുമെതിരെ നടപടിയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ഹൈബി ഈടന്‍, ടി എന്‍ പ്രതാപന്‍ എന്നിവരാണ് വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.

ലോക്‌സഭയുടെ അന്തസിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ സഭയില്‍ നിന്നും അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാം. ഇതിനായി പാര്‍ലമെന്ററികാര്യ മന്ത്രിയോ സര്‍ക്കാരോ പ്രമേയം പാസാക്കണം. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.

കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments