Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമകൻ അനിൽ ബിജെപിയിൽ ചേർന്നത് തെറ്റ്; വളരെ വേദനയുണ്ടാക്കി: എ.കെ.ആന്റണി

മകൻ അനിൽ ബിജെപിയിൽ ചേർന്നത് തെറ്റ്; വളരെ വേദനയുണ്ടാക്കി: എ.കെ.ആന്റണി

തിരുവനന്തപുരം : മകന്‍ അനില്‍ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആന്റണി. അനിൽ ആന്റണിയുടെ തീരുമാനം തെറ്റ്; എനിക്ക് വളരെ വേദനയുണ്ടാക്കിയെന്നും എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.

‘ഒരു കുടുംബത്തെ രക്ഷിക്കലാണ് കോണ്‍ഗ്രസ് ധര്‍മം’; ഭഗവദ്ഗീത ഉദ്ധരിച്ച് അനില്‍ ആന്റണി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അനിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിനായി നിലപാട് എടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

ഹൈന്ദവ വിഭാഗക്കാർ അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിനു മറുപടിയാണ് അനിലിന്റെ പാർട്ടി പ്രവേശനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ കോഓർഡിനേറ്റുമായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments